Around us

നടന്‍ വിനായകനെതിരെ യുവതി തെളിവുകള്‍ കൈമാറി, അറസ്റ്റ് വേണ്ടി വരുമെന്ന് അന്വേഷണ സംഘം 

THE CUE

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന് പരാതി നല്‍കിയ ദളിത് ആക്ടിവിസ്റ്റ് പോലീസിന് തെളിവുകള്‍ കൈമാറി. കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ പോലീസിനാണ് ഓഡിയോ തെളിവുകള്‍ നല്‍കിയത്. അന്വേഷണ സംഘം ഇന്നലെ യുവതിയുടെ മൊഴിയെടുത്തു.

കല്‍പ്പറ്റയില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായാണ് ദളിത് ആക്ടിവിസ്റ്റ് വിനായകനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതിനൊപ്പം അശ്ലീലചുവയോടെ സംസാരിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ സംഘപരിവാറിന് വേറുറപ്പിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിനായകന്‍ പ്രതികരിച്ചിരുന്നു. നടനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ ആക്ഷേപവും അപവാദ പ്രചരണവും നടത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നേരിടുന്ന വിനായകനൊപ്പം നില്‍ക്കുമ്പോഴും അയാളിലെ സ്ത്രീവിരുദ്ധത അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പോസ്റ്റ്.

യുവതിയുടെ നാട്ടിലാണ് പരാതി നല്‍കിയതെങ്കിലും ഫോണില്‍ സംസാരിച്ചത് വയനാട്ടില്‍ നിന്നായതിനാല്‍ അവിടേക്ക് കേസ് കൈമാറുകയായിരുന്നു. നാല് വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ ശബ്ദത്തെളിവിന് പുറമേ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റ് തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. അത് പരിശോധിച്ചതിന് ശേഷമായിരിക്കും അറസ്റ്റുണ്ടാവുകയെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT