മീടുവില്‍ നടന്‍ വിനായകനെതിരെ കേസ് 

മീടുവില്‍ നടന്‍ വിനായകനെതിരെ കേസ് 

നടന്‍ വിനായകന്‍ ഫോണിലൂടെ മോശമായി സംസാരിച്ചുവെന്ന ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കല്‍പ്പറ്റ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120, 120-0 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

കോട്ടയത്താണ് പരാതി നല്‍കിയത്. എന്നാല്‍ കല്‍പ്പറ്റയ്ക്കുള്ള യാത്രക്കിടയിലാണ് വിനായകന്‍ മോശമായി സംസാരിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കോട്ടയത്തിന് നിന്ന് കല്‍പ്പറ്റ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ അശ്ലീലവും അസഭ്യവും പറഞ്ഞെന്ന് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വിനായകനെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ ജാതീയാധിക്ഷേപം നടന്ന സമയത്തായിരുന്നു പോസ്റ്റ്. ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ആര്‍ എസ് എസ് അജണ്ട കേരളത്തില്‍ നടപ്പാവില്ലെന്ന് വിനായകന്‍ പറഞ്ഞിരുന്നു. നടിക്കൊപ്പം നിലകൊണ്ട വിനായകനെ ബഹുമാനിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ സ്ത്രീ വിരുദ്ധത ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ച തന്നോട് അസ്ലീല ചുവയോട് സംസാരിച്ചു. എന്നാല്‍ ജാതീയമായും വംശീയമായും അധിക്ഷേപിക്കപ്പെടുന്നതിനെതിരെ നിലപാട് സ്വീകരിക്കുന്നുവെന്നും കുറിച്ചു.

പോസ്റ്റിന് പിന്നാലെ സമാനമായ അനുഭവങ്ങള്‍ ചിലര്‍ പങ്കുവെച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in