Around us

കിഴക്കമ്പലം 20-20യില്‍ ഭിന്നത; അവിശ്വാസ പ്രമേയത്തിന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

THE CUE

എറണാകളത്തെ കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി-ട്വന്റി ഭരണസമിതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരുവിഭാഗമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെവി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വിമതവിഭാഗം അവിശ്വാസം കൊണ്ടു വരുന്നത്.

19 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 17 പേര്‍ ട്വന്റി-ട്വന്റിയില്‍ നിന്നും മത്സരിച്ചവരാണ്. ഭരണസമിതിക്കെതിരെ 14 അംഗങ്ങള്‍ ഹൈക്കോടതിയെ സമര്‍പ്പിച്ചതോടെയാണ് ട്വന്റി-ട്വന്റിയിലെ ഭിന്നത പുറത്തായിരിക്കുന്നത്. ജനുവരി മൂന്നിനാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് സംരക്ഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഡിസംബര്‍ 31ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റക്‌സ് കമ്പനിയാണ് ട്വന്റി ട്വന്റി എന്ന സംഘടനയ്ക്ക് പിന്തുണ നല്‍കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT