Around us

വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ; സ്വയരക്ഷയ്ക്ക് പദ്ധതിയുമായി ദക്ഷിണ റെയില്‍വേ 

THE CUE

ലോക്കോ പൈലറ്റുമാര്‍, വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് നന്നാക്കുന്നവര്‍, ഗാര്‍ഡുമാര്‍ എന്നിവരുടെ സുരക്ഷയ്ക്കായി പദ്ധതിയുമായി ദക്ഷിണ റെയില്‍വേ. ഇന്ത്യയില്‍ ആദ്യമായി സ്ത്രീ ജീവനക്കാര്‍ക്ക് സ്വയരക്ഷയ്ക്കായി കുരുമുളക് സ്േ്രപ വിതരണം ചെയ്തിരിക്കുകയാണ് സേലം ഡിവിഷന്‍.

ഒറ്റപ്പെട്ട പ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സ്റ്റേഷനുകള്‍ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും അതാത് ഓഫീസുകളിലെ സ്ത്രീകളുടെ എണ്ണം അനുസരിച്ച് പെപ്പര്‍ സ്േ്രപ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പദ്ധതിക്ക് അനുമതി നല്‍കിയതോടെ കഴിഞ്ഞ ദിവസം മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ യു സുബ്ബ റാവു അറിയിച്ചു.

രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള അതിക്രമങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഡ്യൂട്ടിയിലെ ജീവനക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT