Around us

പാവറട്ടി കസ്റ്റഡി മരണത്തിന് കാരണം മര്‍ദ്ദനം; രഞ്ജിത്തിന്റെ ശരീരത്തില്‍ 12 ആന്തരികക്ഷതങ്ങള്‍

THE CUE

തൃശൂര്‍ പാവറട്ടിയില്‍ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചത് മര്‍ദ്ദമേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഞ്ചാവുമായി പിടിയിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറിന്റെ ശരീരത്തില്‍ 12 ഇടത്താണ് ആന്തരികക്ഷതങ്ങളുള്ളത്. ആന്തരിക രക്തസ്രാവമാണ് മരണത്തില്‍ കലാശിച്ചത്. തലയ്‌ക്കേറ്റ ക്ഷതവും മാരകമെന്ന് കണ്ടെത്തി. കഴുത്തിലും മുതുകിലും വയറിന് താഴേയും പരിക്കുണ്ട്. കൈ കൊണ്ടും കൈമുട്ടുകൊണ്ടും മര്‍ദ്ദിച്ചാലുണ്ടാകുന്ന ക്ഷതമാണ് രഞ്ജിത്തിന്റെ ശരീരത്തിലുള്ളതെന്ന് കണ്ടെത്തി. മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കേസ് കൊലക്കുറ്റമായി രജിസ്റ്റര്‍ ചെയ്യും. അന്വേഷണച്ചുമതലയുള്ള പാവറട്ടി പൊലീസിന് നാളെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറും.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

രണ്ടു കിലോ കഞ്ചാവുമായി ഗുരുവായൂരില്‍ നിന്ന് രഞ്ജിത്തിനെ പിടികൂടുകയായിരുന്നെന്നാണ് എക്‌സൈസിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ തിരൂരില്‍ നിന്നാണ് യുവാവിനെ പിടിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ പൊലീസിനെ അറിയിച്ചു. രഞ്ജിത്തിനെ മര്‍ദ്ദിക്കുന്നത് സ്‌പെഷല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നും വിവരങ്ങളുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇല്ലാതെ പ്രവന്റീവ് ഓഫീസര്‍മാര്‍ മാത്രം പോയി പ്രതിയെ പിടിച്ചത് നിയമലംഘനവുമാണ്. അറസ്റ്റ് നടത്തിയ സംഘത്തിലുണ്ടായിരുന്ന എക്‌സൈസുകാരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT