Around us

മാസ്ക് പോലുമില്ലാതെ ആളുകൾ ഒരുമിച്ച് കൂടുന്ന കുംഭമേളയെ എന്തുക്കൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ വിമർശിക്കുന്നില്ല; പാർവതി

കോവിഡ് സാഹചര്യത്തില്‍ കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് നടി പാർവ്വതി. കുംഭമേളയെയും തബ്‍ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്‍ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം'; എന്നാണ് കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായ 'വൈസ് ഇന്ത്യ' വാര്‍ത്ത പങ്കുവെച്ച് പാര്‍വതി പറഞ്ഞത്. കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും താരം പങ്കുവെച്ചു. 'കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമര്‍ശിച്ചു രംഗത്തുവരാത്തത്. അതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവിടെ ആവശ്യത്തിന് വാക്സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങനെ ഇത് അനുവദിക്കുന്നു?', എന്നാണ് ആന്‍ഡ്ര ബോജസ് വിമര്‍ശിച്ചത്.

കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‍ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പരിഹാസത്തോടെ പാര്‍വതി പങ്കുവെച്ചു. കുംഭമേളയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ആളുകൾക്കാണ് വൈറസ് ബാധിച്ചത്

ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്നാനിൽ മാസ്കും സാമൂഹിക അകലവുമൊന്നും ഇല്ലാതെ ഒരു ലക്ഷത്തോളം ആളുകൾ ആണ് പങ്കെടുത്തത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT