Around us

പിണറായിയുടെ നവോത്ഥാനത്തില്‍ പോയത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വം വളര്‍ത്താനെന്ന് സി.പി സുഗതന്‍ 

THE CUE

പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോയെന്ന് പരീക്ഷിക്കാനാണെന്ന് മുന്‍ ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഈശ്വറിനെതിരെ പോസ്റ്റ് ചെയ്ത കുറിപ്പിന്‍മേല്‍ ചര്‍ച്ചയുണ്ടായപ്പോള്‍ ഹരി പ്രഭാസ് എന്നയാള്‍ക്ക് നല്‍കിയ മറുപടിയിലാണ് സിപി സുഗതന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്റെ മാതൃസംഘടന ആര്‍എസ്എസ് ആണ്. ബിജെപിയെ തെറിവിളിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസിനെ വിമര്‍ശിക്കാറില്ല. ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോയെന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചതെന്നും സുഗതന്‍ കുറിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

സുഗതന്റെ കമന്റ് ഇങ്ങനെ

എന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ സംഘം (RSS) ആകുന്നു .ഞാന്‍ ബിജെപിക്കാരെയും അവരുടെ ആള്‍ക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും .മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമര്‍ശിച്ചിട്ടുണ്ട് .പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ച് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല.അതാണ് സ്വയംസേവകര്‍ .രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും .പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്.

രാഹുലിനെ അനുജനെപ്പോലെ സ്‌നേഹിച്ചിരുന്നു. താന്‍ അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയുമായിരുന്നു.രാഹുല്‍ ഒറ്റയാനാകുമ്പോള്‍ താന്‍ സംഘടന വളര്‍ത്തുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്. സംഘത്തില്‍ നിന്ന് കിട്ടിയ പ്രവര്‍ത്തന ശൈലി ആതായിരുന്നുവെന്നും സുഗതന്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ഇതോടെ, എത് സംഘമാണെന്ന് ഹരി പ്രഭാസ് എന്നയാള്‍ ചോദിച്ചു. സഹകരണ സംഘമല്ലെന്നായിരുന്നു ഇതിന് സിപി സുഗതന്റെ അദ്യ മറുപടി. ഏത് സംഘമാണെന്ന് പറയാന് ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞില്ലെന്ന് ഹരി പ്രഭാസ് തിരിച്ചടിച്ചു. ഇതോടെയാണ് ആര്‍എസ്എസ്സിനെയാണ് ഉദ്ദേശിച്ചതെന്ന് സുഗതന്‍ വ്യക്തമാക്കിയത്.

ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ സംഘര്‍ഷ കലുഷിതമായ പ്രക്ഷോഭം നടത്തിയപ്പോഴാണ് സര്‍ക്കാര്‍ നവോത്ഥാന സമിതി രൂപീകരിക്കുന്നത്. വനിതാ മതില്‍ അടക്കം സമിതിയുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വിവിധ സംഘടനകള്‍ സമിതി വിട്ടു. ഇപ്പോള്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയവുമാണ്. എന്നാല്‍ ഈ വേദിയില്‍ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി നുഴഞ്ഞുകയറിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിപിസുഗതന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ സമിതി പൊളിക്കുകയായിരുന്നുവെന്നും സുഗതന്‍ പറഞ്ഞുവെയ്ക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT