'ബേഠി ബച്ചാവോകാലത്തും സ്ത്രീ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണം'; തരൂരിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല ട്രോളുകള്‍; വിമര്‍ശനവുമായി ആര്‍ജെ

'ബേഠി ബച്ചാവോകാലത്തും സ്ത്രീ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണം'; തരൂരിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല ട്രോളുകള്‍; വിമര്‍ശനവുമായി
 ആര്‍ജെ

കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച റേഡിയോ ജോക്കിക്ക് നേരെ സൈബര്‍ ആക്രമണം. 98.3 റേഡിയോ മിര്‍ച്ചിയിലെ ആര്‍ജെ പുര്‍ഖയും തരൂരുമൊത്തുള്ള ചിത്രങ്ങളാണ് ട്വിറ്ററില്‍ അശ്ലീല കമന്റുകളോടെ പ്രചരിപ്പിത്. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ തന്നെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മോശമായി ഉപയോഗിക്കുന്നതിനെതിരെ യുവതി രംഗത്തെത്തി. സ്വന്തം ജോലി ചെയ്തതിനാണ് താന്‍ ഇത്രയേറെ ഉപദ്രവിക്കപ്പെട്ടതെന്നത് വിഷമിപ്പിക്കുന്നുവെന്നും പുര്‍ഖ ദ ക്വിന്റിനോട് പറഞ്ഞു.

'ബേഠി ബച്ചാവോകാലത്തും സ്ത്രീ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണം'; തരൂരിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല ട്രോളുകള്‍; വിമര്‍ശനവുമായി
 ആര്‍ജെ
'ഞങ്ങളുടെ താടിയാണ് അവര്‍ക്ക് പ്രശ്‌നം'; മലയാളി ക്യാമറാമാനെ തീവ്രവാദിയാക്കി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം

ജയ്പൂരില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ശശി തരൂരിനെ അഭിമുഖം ചെയ്തതിനു പിന്നാലെയാണ് പുര്‍ഖ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രം തരൂരിനെതിരെ ആക്രമണം നടത്താനായി സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കാനും അശ്ലീല കാപ്ഷനുകളോടെ പ്രചരിപ്പിക്കാനും ഉപയോഗിക്കുകയായിരുന്നു. തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള ലൈംഗികചുവയോടെ അശ്ലീലകമന്റുകളോടെയാണ് ചിത്രം ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിപ്പിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒന്നിച്ചുള്ള ഒരു ചിത്രത്തോടൊപ്പം പുര്‍ഖയും തരൂരും നില്‍ക്കുന്ന ചിത്രം വച്ച് 'വൈ ഷുഡ് തരൂര്‍ ഹാവ് ഓള്‍ ദ ഫണ്‍'-എന്ന കുറിപ്പോടെയാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. പല ട്വീറ്റുകളിലെയും കാപ്ഷനുകള്‍ പുറത്തു പറയാന്‍ പോലും കഴിയാത്തതാണെന്നും പുര്‍ഖ പറയുന്നു.

'ബേഠി ബച്ചാവോകാലത്തും സ്ത്രീ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണം'; തരൂരിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല ട്രോളുകള്‍; വിമര്‍ശനവുമായി
 ആര്‍ജെ
രണ്ട് നാടകങ്ങള്‍ രണ്ട് നീതി; ബാബരി മസ്ജിദ് പൊളിച്ചത് നാടകമാക്കിയ സ്‌കൂളിനെതിരെ നടപടിയില്ല, പൗരത്വ നിയമത്തിനെതിരെയുള്ളത് രാജ്യദ്രോഹം 

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ബേട്ടി ബച്ചാവോ ബേട്ടി പഠാവോയെക്കുറിച്ചും മീടൂവിനെക്കുറിച്ചുമെല്ലാം സംവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കെ തന്നെ സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാക്കുന്നു. ആശയപരമായി ഭിന്നിക്കുന്നവരെ നേരിടാനായി ഉപയോഗിക്കുന്നത് ഞങ്ങളുടെ പേരും രൂപവുമെല്ലാമാണ്.

ആര്‍ജെ പുര്‍ഖ

തരൂരിനൊപ്പമുള്ള സ്ത്രീകളുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. അത് എത്രത്തോളമാണ് ആ സ്ത്രീകളെ ബാധിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. സ്ത്രീവിരുദ്ധരായ അത്തരക്കാരുടെ ആക്രമണത്തില്‍ താനോ തന്നെപ്പോലുള്ള മറ്റ് സ്ത്രീകളോ തളരില്ലെന്നും തങ്ങളുടെ ജോലികളിലൂടെ അവരുടെ വെറുപ്പിനെകിരെ പ്രതികരിക്കുക തുടരുമെന്നും പുര്‍ഖ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in