Around us

പാലക്കാട് ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരുന്ന് പ്രതിഷേധം

പാലക്കാട് കരിമ്പയില്‍ സദാചാര ആക്രമണം നടന്ന ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ആള്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാണ് പ്രതിഷേധിക്കുന്നത്.

ബസ് സ്‌റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിനാണ് നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ സഹപാഠികളാണ് ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്ന് പ്രതിഷേധിക്കുന്നത്.

മണ്ണാര്‍ക്കാട് കരിമ്പ എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുമ്പും നാട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പൊലീസ് കേസെടുത്തതെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മുമ്പും നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം ഉപദ്രവിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സ്‌കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT