Around us

പത്മ പുരസ്‌കാരങ്ങള്‍: കേന്ദ്രം തള്ളിയത് എംടിയും മമ്മൂട്ടിയും മധുവുമുള്‍പ്പടെയുള്ള 56 പേരുടെ പട്ടിക 

THE CUE

ഈ വര്‍ഷം പത്മപുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച 56 പേരുടെ പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍. പത്മവിഭൂഷണ് വേണ്ടി എംടി വാസുദേവന്‍ നായരെയും, പത്മഭൂഷണ് വേണ്ടി 8 പേരെയും, പത്മശ്രീക്കായി 47 പേരെയുമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്മഭൂഷണ് വേണ്ടി ശുപാര്‍ശ ചെയ്തവര്‍

മമ്മൂട്ടി(സിനിമ), സുഗതകുമാരി(സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), കലാമണ്ഡലം ഗോപി(കഥകളി), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).

പത്മശ്രീക്കായി ശുപാര്‍ശ ചെയ്തവര്‍

കാനായി കുഞ്ഞിരാമന്‍ (ശില്‍പി), സൂര്യകൃഷ്ണമൂര്‍ത്തി (കല), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സാംസ്‌കാരികം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍(സംഗീതം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.

കേരളം നിര്‍ദേശിച്ച ഈ പട്ടിക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും തള്ളുകയായിരുന്നു. പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരത്തിനായുള്ള ശുപാര്‍ശകള്‍ പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതല്‍ ആറുവരെ അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി. കമ്മിറ്റി പരിഗണിക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് പതിവ്. ഇത്തവണ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT