പാചകവാതക വില കുത്തനെ കൂട്ടി ; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 146 രൂപ 

പാചകവാതക വില കുത്തനെ കൂട്ടി ; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 146 രൂപ 

എണ്ണക്കമ്പനികള്‍ പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി. 14.2 കിലോയുള്ള സിലിണ്ടറിനാണ് 146 രൂപ കൂട്ടിയിരിക്കുന്നത് .വിലവര്‍ധന പ്രാബല്യത്തിലാവുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ കൂട്ടിയതെന്നതാണ് വൈരുദ്ധ്യം.

പാചകവാതക വില കുത്തനെ കൂട്ടി ; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 146 രൂപ 
വിവാഹ ഷൂട്ടിങ്ങിന് എത്തിയവരെ തീവ്രവാദികളായി പരാമര്‍ശിച്ച് വിദ്വേഷ പ്രചരണം നടത്തിയതില്‍ കേസെടുത്ത് പൊലീസ്   

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ച വില സബ്‌സിഡിയായി തിരികെ കിട്ടുമെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നു. സാധാരണ എല്ലാമാസവും ഒന്നാം തിയ്യതി വിലയില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിലവര്‍ധന നീട്ടിവെയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പാചക വാതക വില കുത്തനെ ഉയര്‍ത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in