മന്ത്രി പി തിലോത്തമന്‍ 
Around us

ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി പി തിലോത്തമന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും സംസ്ഥാനത്ത് ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. ഭക്ഷ്യ വിതരണത്തില്‍ തടസ്സമുണ്ടാകില്ല. ചരക്കു ഗതാഗതത്തെയും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ സംസ്ഥാനത്ത് സംഭരിച്ച് വെച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി ഇവ വിതരണം ചെയ്യും. സപ്ലൈകോ മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമയ ക്രമീകരണം കൊണ്ടു വരുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

കൊവിഡ് ബാധിത ജില്ലകളില്‍ അവശ്യവസ്തുക്കള്‍ ഉറപ്പാക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു. ഓണ്‍ലൈനായും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT