Around us

‘24 മണിക്കൂറിനുള്ളില്‍ 11 ലക്ഷം പേര്‍’ ; അംഗസംഖ്യയില്‍ വന്‍ വളര്‍ച്ചയെന്ന് ആം ആദ്മി പാര്‍ട്ടി

THE CUE

24 മണിക്കൂറിനുള്ളില്‍ പുതിയതായി 11 ലക്ഷം ആളുകള്‍ പാര്‍ട്ടി അംഗത്വമെടുത്തതായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിനകം അംഗങ്ങളുടെ എണ്ണം കുത്തനെ വര്‍ധിച്ചുവെന്നാണ് എഎപി അവകാശപ്പെടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എഎപി 'രാഷ്ട്ര നിര്‍മാണ്‍' കാമ്പെയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രചാരണത്തിലൂടെ മിസ്ഡ് കാള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. ചൊവ്വാഴ്ച ഇതിനായി ഒരു നമ്പറും പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ഇങ്ങനെ ഒരു ദിവസം കൊണ്ട് രാജ്യത്തുടനീളം 11 ലക്ഷം ആളുകള്‍ പാര്‍ട്ടി അംഗത്വമെടുത്തുവെന്നാണ് ആംആദ്മി പാര്‍ട്ടി അവകാശപ്പെടുന്നത്.

ഡല്‍ഹിയില്‍ മുഖ്യ എതിരാളികളായിരുന്ന ബിജെപിയെ തോല്‍പ്പിച്ച് വലിയ ഭൂരിപക്ഷത്തിനായിരുന്നു എഎപി അധികാരത്തിലെത്തിയത്. 70ല്‍ 62 സീറ്റുകളാണ് എഎപി നേടിയത്. ബിജെപിക്ക് 8 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. ഫെബ്രുവരി 16നാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT