Around us

'ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുയെന്നതാണ് യഥാര്‍ത്ഥ ദേശഭക്തി'; ദില്ലി ഫലം അത് തെളിയിക്കുമെന്ന് മനീഷ് സിസോദിയ

യഥാര്‍ത്ഥ ദേശഭക്തി എന്താണെന്ന് ദില്ലി തെരഞ്ഞെടുപ്പ് ഫലം കാണിച്ചു തരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ദേശഭക്തി. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നതിനിടെയായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത.വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിജയിക്കുമെന്നതിന്റെ തെളിവായിരിക്കും ദില്ലി ഫലം. ഞങ്ങള്‍ ആശുപത്രി, സ്‌കൂളുകള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. എതിരാളികള്‍ ഹിന്ദുവിനെക്കുറിച്ചും മുസ്ലിമിനെപ്പറ്റിയും പറഞ്ഞു. അന്തരീക്ഷം മോശമാക്കാനായിരുന്നു അവരുടെ ശ്രമമെന്നും ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ട് മനോജ് സിസോദിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ ബാഗിലെ സമരത്തെ മുന്‍നിര്‍ത്തി വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയിലായിരുന്നു പ്രചാരണം നടത്തിയത്.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT