Around us

‘നിന്റെ ആധാര്‍ കാണിക്കെടാ’, വിഴിഞ്ഞത്ത് അതിഥി തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം 

THE CUE

തിരുവനന്തപുരം വിഴിഞ്ഞത്ത് തിരിച്ചറിയല്‍ രേഖ ചോദിച്ച് അതിഥി തൊഴിലാളിക്ക് മര്‍ദ്ദനം. ജാര്‍ഖണ്ഡ് സ്വദേശിയായ ഗൗതം മണ്ഡലിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടോ ഡ്രൈവറായ സുരേഷാണ് ഇയാളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്.

ശനിയാഴ്ച വൈകിട്ട് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി മുക്കോലയിലെ കടയില്‍ എത്തിയതാണ് ഗൗതം. സുരേഷ് അശ്രദ്ധമായി തന്റെ ഓട്ടോ പിന്നിലേക്കെടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെയാണ്, സുരേഷ് തിരിച്ചറിയല്‍ രേഖ ചോദിച്ച് ഗൗതമിനെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വന്തം ഐഡി കാര്‍ഡ് പുറത്തെടുത്ത്, താന്‍ മുക്കോലക്കാരനാണെന്നും നീയൊക്കെ എവിടെ നിന്ന് വന്നെന്ന് അറിയണം, നിന്റെ ആധാര്‍ കാണിക്കടാ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ പിടിച്ചുവാങ്ങിയ സുരേഷ്, നീയിത് നാളെ പൊലീസ് സ്റ്റേഷനില്‍ വന്ന് വാങ്ങിയാല്‍ മതിയെന്നും പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരിഭിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT