Vishnu Varma
Around us

'സര്‍ക്കാരിന്റേത് ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം'; നീക്കം തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി

സംസ്ഥാന സര്‍ക്കാരിന്റേത് ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഈ നീക്കം സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈയിലെ ഐഐടി ലോഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. ഹൈക്കോടതി രണ്ട് തവണ പറഞ്ഞു. എന്നാല്‍ ഈ സര്‍ക്കാര്‍ അത് നടത്താതിരിക്കാനാണ് ശ്രമിച്ചത്. ജനങ്ങളുടെ മനസില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സക്കാരിന്റെ നീക്കങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാന്‍ താഴെ നിന്ന് വന്ന ഒരു ഫയലില്‍ ഒപ്പിട്ടതിന്റെ പേരില്‍ ഒരു മന്ത്രി കേസില്‍ പ്രതിയാകുമെങ്കില്‍ എത്ര മന്ത്രിമാര്‍ പ്രതിയാകും. ഈ സര്‍ക്കാരും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തിട്ടില്ലേ? അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് ഈ സര്‍ക്കാര്‍ പുതിയ കരാറുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ നീക്കങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടക്കാനാകില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പാട്ടിലൂടെ, വിവാദമാക്കാനില്ല; വേടന്‍

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT