Around us

ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മി കളിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് തൂങ്ങിമരിച്ചത്. സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് റമ്മി കളിച്ചിരുന്നത്. കളിയില്‍ നഷ്ടം വന്നതോടെ ലക്ഷണക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി.

ഐ.എസ്.ആര്‍. ഒയിലെ കരാര്‍ ജീവനക്കാരാനായിരുന്നു വിനീത്. ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ റമ്മി കളിയില്‍ വിനീത് സജീവമായത്. കടം പെരുകിയതോടെയാണ് ബന്ധുക്കളോട് വിനീത് ഇക്കാര്യം അറിയിച്ചത്. കുറച്ച് തുക തിരിച്ചടച്ചു.

കട ബാധ്യത ഏറിയതോടെ വിനീത് ഒരുമാസം മുമ്പ് വീട് വിട്ടു. പൊലീസ് കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. വിഷാദരോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT