Around us

അടൂരില്‍ നിന്ന് കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പീഡനത്തിനിരയായി, സുഹൃത്തിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

THE CUE

പത്തനംതിട്ട അടൂര്‍ നഗരത്തില്‍ നിന്ന് കാണാതായ ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത നഴ്‌സിംഗ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പീഡനത്തിനിരയായി. വൈദ്യപരിശോധനയിലാണ് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് ഒപ്പം മഹാരാഷ്ട്രയിലേക്ക് പോയ നിലമ്പൂരിലുള്ള ഷിയാസിനെ പീഡന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തും സഹായിയുമായ അന്‍ഷിദിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മാസം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടൂരിലെ ആയൂര്‍വ്വേദ സ്ഥാപനത്തില്‍ നിന്ന് ജൂണ്‍ 13ന് ആണ് പെണ്‍കുട്ടികളെ കാണാതായത്. പിറ്റേദിവസം വൈകിട്ട് ഇവരെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് റെയില്‍വെ പൊലീസ് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. അടൂരില്‍ പഠനത്തിനെത്തിയ പെണ്‍കുട്ടിയെയും കൂട്ടുകാരികളെയും ഷിയാസ് സുഹൃത്തിന്റെ സഹായത്തോടെ പുണെയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ റെയില്‍വേ പോലീസ് പെണ്‍കുട്ടികളെയും കൂടെ യാത്രചെയ്ത പ്രതികളെയും കണ്ടെത്തുകയായിരുന്നു.

21 വയസുള്ള ഷിയാസിനേയും 23 വയസുള്ള അന്‍ഷാദിനേയും കോടതി റിമാന്‍ഡുചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷിയാസ് പീഡിപ്പിക്കുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും ഇവര്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT