Around us

അമ്മ യോഗത്തില്‍ വിജയ് ബാബു എത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല; സ്ത്രീകളോട് എന്നെങ്കിലും അവര്‍ നീതി കാണിച്ചിട്ടുണ്ടോ; ദീദി ദാമോദരന്‍

അമ്മ യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു എത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ഡബ്ല്യുസിസി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍. അമ്മ സാധാരണ പിന്തുടരുന്ന നയം തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. സ്ത്രീകളോട് നീതി കാണിക്കുന്ന വിധത്തിലുള്ള ഏതെങ്കിലും തീരുമാനം എ.എം.എം.എ എടുത്തതായി നമ്മള്‍ ഇത് വരെ കണ്ടിട്ടുണ്ടോ എന്നും ദീദി ദാമോദരന്‍ ചോദിച്ചു.

ദീദി ദാമോദരന്റെ വാക്കുകള്‍

ആര്‍ട്ടിസ്റ്റുകളാകുമ്പോള്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അതില്‍ സ്ത്രീ നീതിയോട് എ.എം.എം.എ കാണിച്ചിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള്‍ എല്ലാവരും കണ്ടത് കൊണ്ട് ഇതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല.

അവര്‍ സാധാരണ ചെയ്യുന്ന നയം തന്നെ തുടരുന്നു. അതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. ഇങ്ങനെ തന്നെയല്ലേ അവര്‍ എപ്പോഴും ചെയ്തിട്ടുള്ളത്. തിരിച്ചെപ്പൊഴെങ്കിലും സ്ത്രീകളോട് നീതിപൂര്‍വ്വമായ പെരുമാറ്റം എ.എം.എ.യില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ.

അമ്മയുടെ പോളിസി ഡിസിഷന്‍ ആയിരിക്കണമല്ലോ ഇത്. അതിജീവിതയുടെ കഥ പഴയതല്ല. ആ പെണ്‍കുട്ടിക്ക് പതിനാറ് കൊല്ലത്തോളം എ.എം.എം.എ അംഗത്വമുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എ.എം.എം.എ എന്ന് വിളിക്കേണ്ട അവസ്ഥ അവര്‍ ഉണ്ടാക്കുകയാണ് ചെയ്തത്.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT