Around us

ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; അവസാന തീയ്യതി സെപ്തംബര്‍ 30

THE CUE

റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് അടുത്തമാസത്തിന് ശേഷം റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രണ്ടാം മോദി സര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം നടപ്പാക്കുന്നത്. ആധാര്‍ നമ്പര്‍ ഇനിയും റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തു.

‘ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്’ പദ്ധതി അടുത്ത ജൂണ്‍ 30 ന് മുമ്പ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായിട്ടാണ് സെപ്തംബര്‍ 30ന് ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്ന തീരുമാനം.

കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. നേരത്തെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുള്ളവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ഇതോടെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടബിളിറ്റി സംവിധാനം നടപ്പാക്കുകയും ചെയ്യും.

റേഷന്‍ കടയിലെത്തിയാല്‍ ഇ പോസ് മെഷീന്‍ വഴി ആധാര്‍ നമ്പര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്. നിലവില്‍ ഒരംഗത്തിന്റെയെങ്കിലും ആധാര്‍ കാര്‍ഡുമായി ചേര്‍ത്തിട്ടുണ്ടെങ്കില്‍ civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴിയും ആധാര്‍ നമ്പര്‍ ചേര്‍ക്കാം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT