Around us

പ്രളയം: ഓണത്തിന് റേഷന്‍ പഞ്ചസാരയില്ല; സാമ്പത്തിക ബാധ്യതയാകുമെന്ന് സര്‍ക്കാര്‍ 

THE CUE

ഓണത്തിന് നല്‍കുന്ന റേഷന്‍ പഞ്ചസാര ഇത്തവണ നല്‍കില്ല. അധിക സാമ്പത്തിക ബാധ്യതയാകുമെന്നതിനാലാണ് സര്‍ക്കാര്‍ പിന്‍മാറ്റം. 21 രൂപയക്കാണ് ഒരു കിലോ പഞ്ചസാര നല്‍കിയിരുന്നത്. 36 രൂപയാണ് പഞ്ചസാര വാങ്ങുന്നത്. 86 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് പഞ്ചസാര വിതരണം ചെയ്യുന്നത് 13 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്‌പെഷ്യല്‍ പഞ്ചസാര മുടങ്ങിയതെന്ന് റേഷനിംഗ് കണ്‍ട്രോളര്‍ ആര്‍ മീന ദ ക്യൂവിനോട് പ്രതികരിച്ചു.

സ്‌പെഷ്യല്‍ പഞ്ചസാര ഇത്തവണ അനുവദിച്ചിട്ടില്ല. പ്രളയമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം പഞ്ചസാര വാങ്ങാന്‍ പറ്റിയിട്ടില്ല.
ആര്‍ മീന

എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കാലത്ത് സ്‌പെഷ്യല്‍ റേഷന്‍ പഞ്ചസാര വിതരണം ചെയ്യാറുണ്ടായിരുന്നു. സ്ഥിരം പഞ്ചസാര വിഹിതവും കുറച്ച് കാലമായിട്ട് കൊടുക്കുന്നുണ്ടായിരുന്നില്ല. എ ഐ വൈ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് 21 രൂപ നിരക്കില്‍ പഞ്ചസാര നല്‍കുന്നത്. പ്രളയ കാലത്ത് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നല്‍കാനുള്ള പണം കണ്ടെത്താനും സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT