Around us

'മകള്‍ തെറ്റുകാരിയല്ല', ജയില്‍ മോചിതയായ നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ജയില്‍ മോചിതയാക്കിയ നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കണമെന്ന് അമ്മ ബിന്ദു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും, ജീവിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം ലഭിച്ചതായും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നും ബിന്ദു ആവശ്യപ്പെട്ടു.

ദൈവത്തോട് നന്ദിപറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞതെന്നും ബിന്ദു. അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ വിവിധ ജയിലുകളിലായിരുന്ന ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തില്‍ നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികളാണുള്ളത്.

2016ലാണ് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേരാനായി നിമിഷ ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നേരത്തെ അഫ്ഗാനിസ്ഥാന്‍ തയ്യാറായിരുന്നെങ്കിലും, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

RR V/S KCR V/S MODI തെലങ്കാന ആര് കൊണ്ടുപോവും ?

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

SCROLL FOR NEXT