Around us

‘ഇന്ത്യയിലേക്ക് തിരിച്ചു വരണം, അമ്മയെ കാണണം’; ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമ 

THE CUE

ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച്, ഭീകരസംഘടനായ ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍. തിരുവനന്തപുരം സ്വദേശിയായ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റിയന്റെയും വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ വന്ന് അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്നും നിമിഷ ഫാത്തിമ വീഡിയോയില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീമായി ജീവിക്കാനാണ് അഫ്ഗാനിസ്ഥാനില്‍ വന്നത്. അതിന് കഴിയാത്തതിനാലാണ് മടങ്ങിവരവ് ആഗ്രഹിക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ഇരുവരും സ്ഥിരീകരിക്കുന്നു. ശിക്ഷിക്കപ്പെടുകയില്ലെങ്കില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെന്നാണ് ഇരുവരും പറയുന്നത്. ഇവര്‍ അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

നാല് വര്‍ഷത്തിന് ശേഷം മകളുടെ വീഡിയോ കോള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു. 2017ലാണ് നിമിഷ ഫാത്തിമയും സോണിയയും ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ആദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇവര്‍ രാജ്യം വിട്ട കേസ് എന്‍ഐഎ ആണ് അന്വേഷിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT