Around us

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിന് ഇതുവരെ തെളിവില്ലെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതായി ഇതുവരെ തെളിവില്ലെന്ന് എന്‍ഐഎ. സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനും തെളിവില്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി പിടിയിലായ സ്വപ്‌ന സുരേഷാണെന്നും, യുഎഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എല്ലാ വിഭാഗങ്ങളിലും സ്വപ്‌ന സുരേഷിനുള്ള സ്വാധീനം കണ്ടെത്തിയതായും എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'അങ്ങേയറ്റം മിടുക്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സ്വപ്‌നയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ പങ്ക് സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടെത്തിയിട്ടില്ല', എന്‍ഐഎ ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT