Around us

സ്വര്‍ണക്കടത്തില്‍ യുഎപിഎയ്ക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി; ലക്ഷ്യം സാമ്പത്തിക നേട്ടം

സ്വര്‍ണക്കടത്ത് കേസിലെ 10 പ്രതികള്‍ക്കെതിരെ യുഎപിഎയ്ക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവില്ല. തീവ്രവാദ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന വസ്തുതകള്‍ കേസ് ഡയറിയില്‍ ഇല്ലെന്നും എന്‍ഐഎ കോടതി വ്യക്തമാക്കി.

കേസില്‍ 10 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പത്ത് പ്രതികളും സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്ന് കോടതി പറഞ്ഞു. ഇതാണ് കേസ് ഡയറില്‍ നിന്നും വ്യക്തമാകുന്നത്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ വാദിച്ചു. പ്രതികളും ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം അന്വേഷിക്കണം. ദാവൂദിന്റെ സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണ്. പ്രതികള്‍ക്ക് ഇയാളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT