Around us

ഞാനും നിങ്ങളോടൊപ്പം; ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണം ശക്തമാക്കിയതിന് പിന്നാലെ വിവാഹം മാറ്റിവെച്ച് ജസീന്ത ആര്‍ഡന്‍

ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ അടുത്ത ആഴ്ച നടക്കാനിരുന്ന വിവാഹ ചടങ്ങ് മാറ്റിവെച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍

കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ ചടങ്ങും മാറ്റിയ വിവരം ജസീന്ത പ്രഖ്യാപിച്ചത്. നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്ന എന്റെ ജനതയോടൊപ്പം ഞാനും ചേരുകയാണെന്ന് ആര്‍ഡന്‍ പറഞ്ഞു.

ജസീന്ത പങ്കാളി ക്ലാര്‍ക്ക് ഗേഫോഡും വിവാഹ തീയ്യതി എന്നാണ് പ്രഖ്യാപിച്ചിരുന്നില്ല. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്.

ന്യൂസിലാന്‍ഡിലെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലര്‍ക്കും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു, ജസീന്ത പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍. ശ്രദ്ധേയമായി അവരുടെ നിലപാടുകള്‍ പലപ്പോഴും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ന്യൂസ് ലാന്‍ഡിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കയ്യടി നേടിയിരുന്നു.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT