Around us

ഞാന്‍ സാധാരണക്കാരുടെ പ്രതിനിധിയാണ്,സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി, കണക്ക് കൂട്ടലുകളില്‍ ഉറ്റുനോക്കി കോണ്‍ഗ്രസ്

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോണ്‍ഗ്രസിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. ഒരു സാധാരണക്കാരനെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തെരഞ്ഞെടുത്ത കോണ്‍ഗ്രസിന് നന്ദിയെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ചന്നി പറഞ്ഞു. സാധാരണക്കാര്‍ക്ക് വെള്ളത്തിന്റെ ബില്‍ ഒഴിവാക്കി നല്‍കുമെന്നായിരുന്നു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം.

''ഞാന്‍ ആം ആദ്മിയാണ്( സാധാരണക്കാരനാണ്). ഇവിടെയിരുന്നുകൊണ്ട് മറ്റ് പാര്‍ട്ടിക്കാര്‍ സാധാരണക്കാരെക്കുറിച്ച് പറയും. പക്ഷേ ഇതാണ് സാധാരണക്കാരുടെ സര്‍ക്കാര്‍. ഈ സര്‍ക്കാരിന് പഞ്ചാബിന് വേണ്ടി ഒരുപാട് ചെയ്യാനുണ്ട്,'' ചന്നി പറഞ്ഞു.

എന്റെ അച്ഛന്‍ വീടുകള്‍ക്ക് ടെന്റ് കെട്ടാന്‍ പോകുന്നയാളായിരുന്നുവെന്നും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വിപ്ലവകാരിയായ ഒരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെക്കുറിച്ച് പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

പഞ്ചാബിലെ ആദ്യത്തെ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചന്നി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

'' ഞാന്‍ സാധാരണക്കാരുടെ പ്രതിനിധിയാണ്. കര്‍ഷകരുടെ പ്രതിനിധിയാണ്, അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയാണ്. ഞാന്‍ ധനികന്റെ പ്രതിനിധിയല്ല. അനധികൃതമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ എന്റെ മുന്നില്‍ വരരുത്. ഞാന്‍ നിങ്ങളുടെ പ്രതിനിധിയല്ല,'' പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചരണ്‍ജിത്ത് ചന്നയിലൂടെ കരുക്കള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമോ?

പഞ്ചാബില്‍ ചരണ്‍ജിത്ത് ചന്നയിലൂടെ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. പഞ്ചാബില്‍ 32 ശതമാനം വരുന്ന ദളിത് വോട്ടുകള്‍ വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

ജാട്ട്, സിഖ് വിഭാഗങ്ങള്‍ 20 ശതമാനം ഉള്ളത്. പഞ്ചാബ് പ്രത്യേക സംസ്ഥാനമായി മാറിയതിന് പിന്നാലെ വന്ന മുഖ്യമന്ത്രിമാരെല്ലാം ജാട്ട്, സിഖ് പ്രതിനിധികളായിരുന്നു. ജാട്ടുകളും, സിഖുമാണ് പഞ്ചാബ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് എന്ന വിമര്‍ശനവും ശക്തമാണ്.

സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യം ചരണ്‍ജിത്ത് ചന്നിയെ പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് നിരീക്ഷണങ്ങള്‍. അകാലിദള്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

ബി.എസ്.പി പഞ്ചാബില്‍ ശക്തമല്ലെങ്കിലും പാര്‍ട്ടിക്ക് ചില മേഖലകളില്‍ സ്വാധീനമുണ്ട്. പഞ്ചാബിലെ പത്ത് ശതമാനം വരുന്ന രാംദാസിയ വിഭാഗത്തിനിടയില്‍ ബി.എസ്.പിക്ക് സ്വാധീനമുണ്ടെന്നത് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. രാംദാസിയ വിഭാഗത്തില്‍ തന്നെയുള്ള ചന്നിയെ മുഖ്യമന്ത്രിയാക്കി ഈ വെല്ലുവിളി അതീജീവിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.

പഞ്ചാബില്‍ വലിയ സ്വാധീനമില്ലെങ്കില്‍ ദളിത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിക്കും ദളിത് വോട്ടുകള്‍ പോകുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ടായിരുന്നു. ചന്നിയുടെ സ്ഥാനാര്‍ത്ഥിത്വം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT