Around us

മോദിയുടെ ആയുരാരോഗ്യത്തിന് മലപ്പുറത്ത് ദുആ, നൂറ് വര്‍ഷം ഭരിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ന്യൂനപക്ഷമോര്‍ച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ദുആ സമ്മേളനം നടത്തി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി. എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ ആരാധ്യനാണ് പ്രധാനമന്ത്രിയെന്ന സന്ദേശം നല്‍കാനാണ് ദുആ സമ്മേളനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടിയായിരുന്നു ദുആ. മോദിക്ക് നൂറ് വര്‍ഷം ഭരിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയുമായി, മലപ്പുറത്തെ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സമ്മേളനം ജില്ലാ അധ്യക്ഷന്‍ രവി തേലത്ത് ഉദ്ഘാടനം ചെയ്തു.

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ കേക്ക് മുറിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മത വിശ്വാസികള്‍ നിലമ്പൂരിലും പ്രത്യേക പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. നിലമ്പൂര്‍ സെന്റ് ജോസഫ് ചര്‍ച്ചിലായിരുന്നു പ്രാര്‍ത്ഥന.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT