Around us

'രാജ്യം കത്തുമ്പോള്‍ മോദി വീണവായിക്കുന്നു' ; ലേസര്‍ ഷോ ആസ്വദിക്കുന്ന മോദിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

കര്‍ഷകപ്രക്ഷോഭം ദിനംപ്രതി കൂടുതല്‍ ശക്തിപ്രാപിക്കെ പരിഹാര ഇടപെടലുകള്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്‍. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചതുപോലെയാണ് മോദിയുടെ നടപടിയെന്ന് ധ്വനിപ്പിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനില്‍ക്കുന്നതായി മോദിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. തക് ദിന്‍ എ തക് ദിന്‍ ബൈ ബൈ ലൈറ്റ്‌സ് ...ഇന്ത്യ കത്തുമ്പോള്‍ മോദി വീണവായിക്കുന്നുവെന്നായിരുന്നു കുറിപ്പ്. രാജ്യത്ത് കര്‍ഷകപ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് മോദിയുടെ വാരാണസി സന്ദര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനിടെ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വിമര്‍ശനവും ട്രോളുകളും നിറഞ്ഞിരുന്നു. മോദി കാശിയിലെ ദേവ് ദീപാവലി ആസ്വദിക്കുന്നതാണ് വീഡിയോ. ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിക്കുന്നത് ദൃശ്യത്തിലുണ്ട്. പാട്ടിന് അനുസരിച്ച് മോദി വിരലുകള്‍ ചലിപ്പിക്കുന്നതും തോണിയില്‍ പോകുന്നവരെ അഭിവാദ്യം ചെയ്യുന്നതും കാണാം.

PM Narendra modi-fiddled-as-india-burnt- Says prashant-bhushan

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT