Around us

ബിനീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

ബിനീഷ് കോടിയേരിയെ ലഹരി മരുന്ന് ഇടപാടില്‍ ചോദ്യം ചെയ്യണമെന്ന് എന്‍സിബി. കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഹര്‍ജി നല്‍കി. ഇത് തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് നീക്കം. ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ 10 ദിവസം നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.

എന്നാല്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ മൊഴിയനുസരിച്ചാണ് എന്‍സിബി ബിനീഷിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ബിനീഷിനെ പരിചയപ്പെടുന്നത് ലഹരി മരുന്ന് ഉപയോഗത്തിനിടെയാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴിയുണ്ടെന്ന് എന്‍സിബി പറയുന്നു. ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മറ്റൊരു പ്രതിയും കര്‍ണാടക സ്വദേശിയുമായ കൃഷ്ണഗൗഡയും മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍സിബി വിശദീകരിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷിന് ലഹരിമരുന്നിന്റെ ഇടപാട് ഉണ്ടെന്നും കൃഷ്ണഗൗഡയുടെ മൊഴിയിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ബിനീഷ് കോടിയേരി കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മൂന്നാമതൊരാള്‍ കൂടി ചോദ്യം ചെയ്യലില്‍ അറിയിച്ചതായി എന്‍സിബി പറയുന്നു. ഈ സാഹചര്യത്തിലാണ് എന്‍സിബി ബിനീഷിന്റെ ചോദ്യം ചെയ്യലിന് നീക്കമാരംഭിച്ചിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT