26 മണിക്കൂര്‍ റെയ്ഡ്; പ്രതിഷേധം; ബിനീഷ് ബോസുമല്ല,ഡോണുമല്ലെന്ന് ഭാര്യ

26 മണിക്കൂര്‍ റെയ്ഡ്; പ്രതിഷേധം; ബിനീഷ് ബോസുമല്ല,ഡോണുമല്ലെന്ന് ഭാര്യ
Published on

ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്ന് ഭാര്യ. തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് ഭാര്യ പറഞ്ഞു. അനൂപ് മുഹമ്മദിന്റെ കാര്‍ഡ് കണ്ടെത്തിയെന്നും ഒപ്പിടണമെന്നും സംഘം നിര്‍ബന്ധിച്ചു. ഉദ്യോഗസ്ഥര്‍ കൊണ്ടിട്ടതാണെന്നും കുടുംബം ആരോപിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുടുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി.

26 മണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മടങ്ങിയത്. മഹസില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് ഇ.ഡിക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തു.

ബിനീഷ് കോടിയേരിയുടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. വീട്ടിലെത്തിയ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാകില്ലെന്ന് ഇ.ഡി. അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. കുട്ടിയെ കാണണമെന്ന് ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ആവശ്യപ്പെട്ടു. ഇതോടെ ഭാര്യയെയും കുഞ്ഞിനെയും പുറത്തേക്ക് വിട്ടു.

ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് റെയ്ഡ് പൂര്‍ത്തിയായെന്നാണ് കുടുംബം പറയുന്നത്. അതിന് ശേഷവും ഇ.ഡി. വീട്ടില്‍ തുടരുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in