രാജ്കുമാര്‍  
Around us

രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; വീഴ്ച്ചയുണ്ടായെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

THE CUE

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുറിവുകളുടെ പഴക്കത്തേക്കുറിച്ച് ധാരണയില്ലെന്നും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചില്ലെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.

രാജ്കുമാറിന്റെ മരണം എപ്പോള്‍ സംഭവിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും കമ്മീഷന്‍ വ്യക്തത വരുത്തും. മരണസമയത്തേക്കുറിച്ച് ജയില്‍ അധികൃതര്‍ പറഞ്ഞത് നുണയാണെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് ദേഹപരിശോധന നടത്തുന്നതിനിടെ രാജ്കുമാറിന് വീണ് പരുക്കേറ്റതാണ് എന്നായിരുന്നു പൊലീസ് ഭാഷ്യം. രാജ്കുമാര്‍ പേടിയോടെയാണ് സംസാരിച്ചതെന്നും പൊലീസ് എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിച്ചതായി തോന്നിയെന്നും ഡോക്ടര്‍മാര്‍ അന്വേഷണത്തോട് പറഞ്ഞു.

ഇടുക്കി മുന്‍ എസ്പി ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്ന് കേസിലെ ഒന്നാം പ്രതി എസ് ഐ കെ എ സാബു ആവര്‍ത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ എസ്പിയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്.

ഹരിത ഫിനാന്‍സ് കേസില്‍ രാജ്കുമാര്‍ പറഞ്ഞ മലപ്പുറം സ്വദേശികള്‍ക്ക് ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജു, നാസര്‍ എന്നീ മലപ്പുറം സ്വദേശികള്‍ക്കാണ് പണം കൈമാറുന്നതെന്ന് രാജ്കുമാര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. ഹരിത ഫിനാന്‍സിലൂടെ സമാഹരിച്ച പണം എങ്ങോട്ട് പോയി എന്നതിനേക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടത്ത് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ ഇടുക്കിയിലെത്തിയിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT