Around us

വര്‍ഗീയത ഉപയോഗിച്ച് വിഭാഗീയത പടര്‍ത്തി ആളുകളെ അകറ്റുന്നതില്‍ ബ്രില്ല്യന്റ് ആണ് പിണറായി: നജീബ് കാന്തപുരം

വര്‍ഗീയത ഉപയോഗിച്ച് വിഭാഗീയത പടര്‍ത്തി ആളുകളെ തമ്മില്‍ അകറ്റുന്നതില്‍ പ്രഗത്ഭനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നജീബ് കാന്തപുരം എം.എല്‍.എ. സമുദായങ്ങള്‍ക്കകത്തും പുറത്തും ഭിന്നതയുണ്ടാക്കി തനിക്കാക്കാന്‍ പയറ്റുന്ന തന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവ് എല്ലാവരും നേടുന്നത് നല്ലതാണെന്നും നജീബ് കാന്തപുരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ശരികളുണ്ടാവാം. ലക്ഷ്യം മാര്‍ഗ്ഗങ്ങളെ സാധൂകരിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. എന്നാല്‍ അതൊരു കെണിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.

നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ മുഖ്യമന്ത്രി വര്‍ഗ്ഗീയ വാദിയാണ് എന്ന വിശ്വാസം എനിക്കില്ല. എന്നാല്‍ വര്‍ഗ്ഗീയത ആവശ്യത്തിന് ഉപയോഗിച്ച്, വിഭാഗീയത പടര്‍ത്തി മനുഷ്യനെ അകറ്റുന്നതില്‍ അദ്ദേഹം ബ്രില്ല്യന്റ് ആണ്.

സമുദായങ്ങളെ തമ്മിലും സമുദായങ്ങള്‍ക്കകത്തും ഭിന്നതയുണ്ടാക്കി, തനിക്കാക്കാന്‍ പയറ്റുന്ന തന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള മിനിമം വകതിരിവ് എല്ലാവരും നേടുന്നത് നല്ലതാണ്.

തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ശരികളുണ്ടാവാം. ലക്ഷ്യം മാര്‍ഗ്ഗങ്ങളെ സാധൂകരിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. എന്നാല്‍ അതൊരു കെണിയാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT