Around us

ബേബി ജോണിന്റെ വലംകൈ ; ഒടുവില്‍ ഷിബു ബേബി ജോണിനെ അട്ടിമറിച്ച് ആദ്യമായി നിയമസഭയില്‍ 

THE CUE

ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു. 69 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു വിയോഗം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പില്‍ നടക്കും. രണ്ടുമാസം മുന്‍പാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചെന്നൈയിലും പിന്നാലെ എറണാകുളത്തും ചികിത്സ തേടുകയായിരുന്നു. 2016 ല്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ് നിയമസഭയിലെത്തിയത്. 6189 വോട്ടിനാണ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചത്.

ഷിബു ബേബിജോണിന്റെ പിതാവും മുന്‍ മന്ത്രിയുമായിരുന്ന ബേബി ജോണിനൊപ്പം ഉറച്ചുനിന്നായിരുന്നു ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനം. പിന്നീട് കോണ്‍ഗ്രസില്‍. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വിട്ടുനിന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പക്ഷേ മദ്യനയം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് വിയോജിച്ച് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തി. പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന്റെ സ്വീകരണങ്ങളില്‍ ചവറയിലും കുന്നത്തൂരിലും വേദി പങ്കിട്ടിരുന്നു.

സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചേര്‍ന്ന വിജയന്‍പിള്ള ഈ ഗ്രൂപ്പ് സിപിഎമ്മില്‍ ലയിച്ചതോടെ പാര്‍ട്ടിയുടെ ഭാഗമായി. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്നായിരുന്നു രാഷ്ട്രീയ പ്രവേശം. ആര്‍എസ്പിയുടെ ബ്രാഞ്ച് തലംമുതല്‍ ജില്ലാ കമ്മിറ്റി തലം വരെ നേതൃതല പ്രവര്‍ത്തനം. 28ാം വയസ്സില്‍ പഞ്ചായത്തംഗമായി. 21 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 2000 ല്‍ ജില്ലാ പഞ്ചായത്തംഗവുമായി. ചവറ മണ്ഡലത്തിന്റെ രൂപീകരണ ശേഷമുള്ള ആദ്യ ആര്‍എസ്പി ഇതര എംഎല്‍എയുമാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT