Around us

പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

THE CUE

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി കണ്ടെത്തി.

ഗൂഢാലോചനയില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ കണ്ടെത്തണമെന്നും വിജിലന്‍സ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രേഖകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രൊജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് ജാമ്യപേക്ഷ നല്‍കിയിരുന്നത്.

ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 140ഓളം രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുള്ളത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT