Around us

‘അവധി ദിവസം നോട്ടീസ് പതിച്ചത് നീതി നിഷേധം’; നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാതെ ഫ്ളാറ്റുടമകള്‍; ഭിത്തിയില്‍ പതിച്ച് ഉദ്യോഗസ്ഥര്‍

THE CUE

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റിന്റെ ഉടമകള്‍ക്ക് ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് പതിച്ചു. നോട്ടീസ് കൈപ്പറ്റാന്‍ ഉടമകള്‍ തയ്യാറാകാഞ്ഞതോടെ അധികൃതര്‍ ഭിത്തിയില്‍ പതിക്കുകയായിരുന്നു. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ചാണ് നോട്ടീസ്.

ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത പ്രത്യേക നഗരസഭാ യോഗത്തിന് ശേഷമാണ് നോട്ടീസ് ഉടനടി നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. അഞ്ച് ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ വിധിയുള്ളത്. അതില്‍ ഒരെണ്ണത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ബാക്കിയുള്ള നാല് ഫ്‌ളാറ്റുകളിലും നോട്ടീസ് പതിച്ചു.

മൂന്ന് ഫ്‌ളാറ്റുകളിലെ ഉടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് പുറത്ത് പതിക്കുകയായിരുന്നു. ജെയിന്‍ കോറല്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് ഉടമകള്‍ താഴിട്ട് പൂട്ടി. ഹോളി ഫെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. തുടര്‍ന്ന് പുറത്ത് നോട്ടീസ് പതിക്കുകയായിരുന്നു. അവധി ആയതിനാല്‍ ഫ്‌ളാറ്റ് ഉടമകളില്‍ പലരും സ്ഥലത്തില്ലെന്നും അതിനാല്‍ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാമെന്നും ഉടമകള്‍ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പുറത്ത് പതിക്കുയായിരുന്നു. അവധി ദിവസം നോട്ടീസ് പതിക്കുന്നതും നീതി നിഷേധമാണെന്നും ഫ്‌ളാറ്റുടമകള്‍ ചൂണ്ടിക്കാട്ടി. ഒരു ഫ്‌ളാറ്റില്‍ മാത്രം ഉടമകള്‍ നോട്ടീസ് വിയോജിപ്പോടെ കൈപ്പറ്റി.

ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചു. തുടര്‍ നടപടികളെന്ന നിലയില്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇന്ന ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.

രാവിലെ ചേര്‍ന്ന യോഗത്തില്‍ ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂല നിലപാടായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികള്‍ എടുത്തത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അതേ സമയം ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായുള്ള അംഗങ്ങളുടെ വികാരം സര്‍ക്കാരിനെ അറിയിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് റിവിഷന്‍ ഹര്‍ജി നല്‍കാനുളള സാധ്യത ചര്‍ച്ച ചെയ്യുമെന്നും അധ്യക്ഷ അറിയിച്ചിട്ടുണ്ട്.

തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. നിയമലംഘനം കണ്ടെത്തിയ മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് ഇന്നലെ ഫ്‌ലാറ്റുടമകള്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ജഡ്ജിമാരുടെ മുമ്പിലേക്ക് എത്തില്ലെന്നാണ് രജിസ്ട്രി നല്‍കുന്ന വിവരം. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഒടുവിലത്തെ ഉത്തരവില്‍ ഈ കേസില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന നിര്‍ദ്ദേശമുണ്ട്. കേസ് 23ന് വീണ്ടും പരിഗണിക്കും.

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT