Around us

കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ ലീഗ് നേതാക്കളെ തടഞ്ഞ് നാട്ടുകാര്‍;കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുനവറലി തങ്ങള്‍

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നേരെ പ്രതിഷേധം. മുനവറലി തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കള്‍ക്ക് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിക്കാന്‍ യൂത്ത് ലീഗ് നേതാക്കളെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ലെന്ന് മുനവറലി തങ്ങള്‍ വ്യക്തമാക്കി. പ്രാദേശിക പ്രശ്‌നമാണ് സംഭവത്തിനിടയാക്കിയത്. സംഭവത്തെക്കുറിച്ച് മുസ്ലിം ലീഗ് അന്വേഷിക്കും. ഉന്നത ഗൂഡാലോചന നടന്നിട്ടില്ല. അനീതിക്ക് ലീഗ് നേതൃത്വം കൂട്ടുനില്‍ക്കുകയില്ലെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനൊപ്പമുണ്ടായിരുന്ന ഹസന്‍, ആഷിര്‍ എ്ന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹസന്‍ എം.എസ്.എഫ് നേതാവും ആഷിര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനുമാണ്. ഇരുവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്നലെ ഉച്ചയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT