മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍ 
Around us

'സുരേന്ദ്രന് സ്വപ്‌നലോകത്തിരുന്ന് എന്തും പറയാം'; കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

40 സീറ്റ് വരെ ലഭിച്ചാല്‍ ബി.ജെ.പി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അവകാശവാദം മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളി. സ്വപ്ന ലോകത്തിരുന്ന് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അനായാസേന ജയിക്കാമെന്ന മോഹം ബി.ജെ.പിക്ക് വേണ്ട.

കെ.സുരേന്ദ്രന്റെ അവകാശവാദത്തിന് അത്ര പ്രാധാന്യമേ നല്‍കുന്നുള്ളു. അതില്‍ അപകടവുമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ട്. അഞ്ച് സീറ്റില്‍ ജയിച്ച് വന്ന് പ്രാതിനിധ്യം ഉറപ്പിക്കാനാണ് ശ്രമം. കേരളത്തിലെ സി.പി.എം നേതാക്കളും ബി.ജെ.പി ദേശീയ നേതാക്കളും തമ്മിലാണ് കരാറുണ്ടാക്കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

SCROLL FOR NEXT