Around us

കെപിസിസി ഓഫീസിലെ സുഖജീവിതം അവസാനിപ്പിക്കണം; അടിച്ചിറക്കേണ്ടി വരും; മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി തലസ്ഥാനത്ത് പോസ്റ്ററുകൾ. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ ഉള്ളടക്കം. കെപിസിസി ഓഫീസിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. എംഎൽഎ ഹോസ്റ്റലിന് മുന്നിൽ സേവ് കോൺഗ്രസ്സിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് ശേഷം മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കോൺഗസ്സിലെ ഇരു ഗ്രൂപ്പുകളും ഇതേ ആവശ്യവുമായി  കേന്ദ്രത്തെയും  സമീപിച്ചിരുന്നു. പ്രചാരണ പ്രവർത്തനങ്ങളിൽ പോലും ആത്മാര്‍ത്ഥമായി മുല്ലപ്പള്ളി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാൻഡിന് മുന്നിലെത്തിയിട്ടുണ്ട്.

തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. എന്നാൽ നാടകീയമായി മുല്ലപ്പള്ളിയുടെ രാജി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഉത്തരവാദിത്തം തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കുവാൻ നോക്കേണ്ടെന്നും തോൽ‌വിയിൽ എല്ലാവർക്കും പങ്കുണ്ടെന്നാണ് മുല്ലപ്പള്ളിയുടെ വാദം . കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT