Around us

ബംഗാളില്‍ ഇപ്പോള്‍ ട്രെന്‍ഡ് കൂടണയല്‍; മമതയുടെ സങ്കേതത്തിലേക്ക് വീണ്ടും ചേക്കേറാന്‍ കാത്ത് ബിജെപിയിലേക്ക് പോയ തൃണമൂല്‍ നേതാക്കള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വലിയ നിര തന്നെയായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്.

ബംഗാളില്‍ ബിജെപിക്ക് നൂറക്കം കടക്കാനാവാതെ പോയതോടെ തൃണമൂല്‍ വിട്ട് ബിജെപിയിലേക്കു പോയ നേതാക്കളില്‍ പലരും തിരികെ തൃണമൂലിലേക്ക് തന്നെ ചേക്കേറാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്ത് ലഭിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃണമൂലിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് തൃണമൂല്‍ നേതാവും ഫൂട് ബോളറുമായിരുന്ന ദിപേന്തു ബിശ്വാസ് മമതയ്ക്ക് കത്തയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ എം.എല്‍.എ സൊണാലി ഗുഹയും തൃണമൂലിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സരള മുര്‍മു, അമല്‍ ആചാര്യ എന്നീ നേതാക്കളും തൃണമൂലിലേക്കുള്ള പുനര്‍പ്രവേശനം നോട്ടമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി പാളയത്തില്‍ നിന്ന് ജയിച്ച ഏഴ് എംഎല്‍എമാരും, ബിജെപിയുടെ മൂന്ന് സിറ്റിംഗ് എം.പിമാരും തൃണമൂലിലേക്ക് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് പാര്‍ട്ടിയുടെ വക്താവ് കുണാല്‍ ഘോഷ് പറയുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കൂടി മാനിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്ന് കുണാല്‍ ഘോഷ് വ്യക്തമാക്കി. അതേസമയം കുണാല്‍ ഘോഷിന്റെ വാദങ്ങള്‍ നിരസിച്ച് ബിജെപിയും മുന്നോട്ട് വന്നിട്ടുണ്ട്‌

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT