Around us

നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കി; എഫ്.ഐ.ആറില്‍ സി.ഐ സുധീറിനെതിരെ ഗുരുതര പരാമര്‍ശം

എസ്.എച്ച്. ഒ സി.എല്‍ സുധീറിനെതിരെ എഫ്.ഐ.ആര്‍. സി.ഐ സുധീറിനോട് കയര്‍ത്തു സംസാരിച്ചു. എസ്.എച്ച്. ഒ സുധീറിന്റെ കരണത്തടിച്ചപ്പോഴാണ് കയര്‍ത്തു സംസാരിച്ചത്. ഒരിക്കലും നീതി കിട്ടില്ലെന്ന വിഷമത്തില്‍ മോഫിയ ജീവനൊടുക്കി.

നിയമവിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ ഈസ്റ്റ് മുന്‍ സി.ഐ സുധീര്‍ കുമാറിനെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശം.

സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന് മനോവിഷമത്തിലാണ് മൊഫിയ ആത്മഹത്യ ചെയ്തുമെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. മൊഫിയയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ഐ സുധീറിനെതിരായ പരാമര്‍ശം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മൊഫിയയുടെ വീട് സന്ദര്‍ശിക്കും.

നേരത്തെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയേയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇവിടെവച്ച് മൊഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് അത്യന്തികമായി മൊഫിയയുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മൊഫിയയുടെ ആത്മഹത്യയില്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സി.ഐ സുധീര്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡി.ജി.പി ചുമതലപ്പെടുത്തുകയായിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT