Around us

‘പൗരത്വ ഭേദഗതി നിയമം പരാമര്‍ശിച്ചു’, മോദിയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് രാമകൃഷ്ണ മിഷന്‍ അംഗങ്ങള്‍ 

THE CUE

രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് ഒരു വിഭാഗം സന്യാസിമാര്‍. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസ്താവനകളാണ് അതൃപ്തിക്ക് കാരണമായത്. 19-ാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനനന്ദന്‍ സ്ഥാപിച്ച ബേലൂര്‍ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്, രാമകൃഷ്ണ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിക്ക് കത്ത് നല്‍കിയത്.

രാഷ്ട്രീയ സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് എന്തിനാണ് ബേലൂര്‍ മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കാനുള്ള അനുമതി നല്‍കിയതെന്ന് മോധാവിക്ക് നല്‍കിയ കത്തില്‍ സന്യാസിമാര്‍ ചോദിച്ചു. രാഷ്ട്രീയമില്ലാത്ത രാമകൃഷ്ണ മിഷനില്‍ നിന്ന് പ്രധാനമന്തി വിവാദമായ പ്രസ്താവനകള്‍ നടത്തിയത് വേദനയുണ്ടാക്കിയെന്നാണ് മഠത്തിലെ ഒരംഗം ദ ഹിന്ദുവിനോട് പറഞ്ഞത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്ദര്‍ശനത്തെ പ്രധാനമന്ത്രി രാഷ്ട്രീയപരമായി ഉപയോഗിച്ചത് ചോദ്യം ചെയ്ത് രംഗത്തെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കില്ലെന്നും, പൗരത്വം നല്‍കുന്നത് സംബന്ധിച്ചാണ് നിയമമെന്നുമായിരുന്നു ശനിയാഴ്ച ബേലൂര്‍ മഠത്തിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവെ മോദി പറഞ്ഞത്. പൗരത്വ നിയമത്തില്‍ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിയമ ഭേദഗതി സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ നിരവധി സംശയങ്ങളുണ്ട്. ഇത് മുതലെടുത്ത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്നും മോദി ആരോപിച്ചിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT