മോഡി 
Around us

28 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; വിറ്റുകളയുന്നവയില്‍ ആയിരം കോടികള്‍ ആസ്തിയുള്ളവയും

THE CUE

എയര്‍ ഇന്ത്യയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും അടക്കം 28 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂസ്വത്ത് അടക്കം ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ള കമ്പനികളാണ് വിറ്റഴിക്കുന്നത്. ഇവ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കും.

സിപിഐഎം എംപി കെ കെ രാഗേഷ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 28 സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നത് പരിഗണിക്കാതെയാണ് സ്ഥാപനങ്ങളെ വില്‍ക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരം നിലനില്‍ക്കുന്ന വിപണികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

വിവിധ നഗരകേന്ദ്രങ്ങളില്‍ ഭൂസ്വത്ത് ഉള്ളവയാണ് പല കമ്പനികളും. എയര്‍ ഇന്ത്യ, ഐടിഡിസി എന്നിവയ്ക്ക് വന്‍ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന് ഋഷികേശില്‍ 800 ഏക്കറിലേറെ സ്ഥലമുണ്ട്. സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്ക് ലഖ്‌നൗവില്‍ 150 ഏക്കര്‍. ഓഹരികള്‍ വിറ്റഴിക്കുന്നതോടെ ഈ ആസ്തികള്‍ മുഴുവന്‍ സ്വകാര്യവ്യക്തികളുടേയും കമ്പനികളുടേയും കൈക്കലാകും.

വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്ഥാപനങ്ങള്‍

  • എയര്‍ഇന്ത്യ, അഞ്ച് ഉപസ്ഥാപനങ്ങള്‍, ഒരു സംയുക്ത സംരംഭം
  • ഐടിഡിസി
  • ഹിന്ദുസ്ഥാന്‍ പെട്രോളിയം
  • ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്
  • നാഷണല്‍ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
  • എന്‍ജിനിയറിങ് പ്രൊജക്ട് ഇന്ത്യ
  • ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ
  • സ്‌കൂട്ടേഴ്സ് ഇന്ത്യ
  • സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്
  • ഭാരത് എര്‍ത്ത് മൂവേഴ്സ്,
  • ഫെറോ സ്‌ക്രാപ്പ് നിഗം
  • പവന്‍ ഹന്‍സ്
  • സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
  • നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റ്
  • അലോയ് സ്റ്റീല്‍ പ്ലാന്റ്
  • സേലം സ്റ്റീല്‍ പ്ലാന്റ്
  • ഡ്രെഡ്ജിങ് കോര്‍പറേഷന്‍
  • എച്ച്എല്‍എല്‍ ലൈഫ്കെയര്‍
  • ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന്‍
  • കര്‍ണാടക ആന്റിബയോട്ടിക്സ്
  • കാംരജര്‍ തുറമുഖം
  • റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍

2019-20 സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 3.25 ലക്ഷം കോടിയുടെ പൊതുമേഖലാ ഓഹരികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടും. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലയളവില്‍ 2.80 ലക്ഷം കോടി രൂപ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് സമാഹരിച്ചിരുന്നു.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT