Around us

ഡ്രൈവിങ്ങിനിടെ ഫോണ്‍ സംസാരം; മൂവായിരം രൂപ പിഴയ്‌ക്കൊപ്പം സാമൂഹിക സേവനവും

THE CUE

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ മൂവായിരം രൂപ പിഴ ചുമത്തുന്നത് കൂടാതെ 15 ദിവസം സാമൂഹിക സേവനവും ചെയ്യണം. ആശുപത്രികള്‍, വയോജന മന്ദിരം, പാലിയേറ്റീവ് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളിലാണ് 15 ദിവസം സേവനം ചെയ്യേണ്ടത്. പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഫോണ്‍ ഉപയോഗക്കേസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയെങ്കിലും 3,000 രൂപ പിഴ ഈടാക്കി വിട്ടയക്കുകയാണുണ്ടായത്. അടുത്ത ദിവസം മുതല്‍ സാമൂഹിക സേവനം ചെയ്യാന്‍ നിര്‍ദ്ദേശിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്ന് മുതലാണ് കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമനത്തിലെ വകുപ്പുകള്‍ പ്രാബല്യത്തില്‍ വന്നത്.   

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്നും മുമ്പുണ്ടായിരുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ പിഴയായി ഈടാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കില്‍ 10,000 രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5,000 രൂപ പിഴ. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമയും 5,000 രൂപ പിഴ അടക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴ.

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഈ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും മേല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കലുമാണ് ശിക്ഷ. അമിത വേഗതയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4,000 രൂപയും പിഴ ഈടാക്കും.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ഡ്രൈവര്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ രണ്ടും കൂടെയോ അനുവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്പിംഗ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയിലാണ് ഉള്‍പ്പെടുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT