മാധവ് ഗാഡ്ഗില്‍
മാധവ് ഗാഡ്ഗില്‍

ക്വാറികള്‍ നിര്‍ത്തലാക്കാനാവില്ല; അമിത ചൂഷണം തടയണം: ഗാഡ്ഗില്‍

പാറ ഖനനം പൂര്‍ണമായും നിര്‍ത്തലാക്കാനാവില്ലെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. അമിത ചൂഷണം തടയണം. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗില്‍ പറഞ്ഞു.

മാധവ് ഗാഡ്ഗില്‍
ഓണം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 8 ദിവസം അവധി; ബാങ്കുകള്‍ രണ്ട് ദിവസം തുറക്കും

കേരളത്തില്‍ ക്വാറികള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാക്കാവുന്നതാണെന്നും മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ സ്ത്രീകളുടെ കൂട്ടായ്മ ക്വാറി നടത്തുന്നുണ്ട്. നിര്‍മാണം തടസ്സപ്പെടാതിരിക്കും. സ്ത്രീകള്‍ക്ക് തൊഴിലും ഉറപ്പാക്കാനാവും. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്വം കുടുംബശ്രീക്കുണ്ടാകും. ഈ മേഖലയിലെ വന്‍കിടക്കാരുടെ ചൂഷണം തടയാനും കഴിയുമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

മാധവ് ഗാഡ്ഗില്‍
ബെവ്‌കോയില്‍ വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320 രൂപ, ഫുള്ളിന് 420; കാരണം ഇതാണ്

ക്വാറികളുടെ ചൂഷണം അമിതമായാല്‍ മണ്ണിടിച്ചിലിന് കാരണമാകും. ജനങ്ങളാണ് ക്വാറികളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത്. ഇടപെടാനും പ്രദേശവാസികള്‍ക്ക് കഴിയണം. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ദുരന്തങ്ങള്‍ പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മാധവ് ഗാഡ്ഗില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in