Around us

‘ഉടന്‍ രാജ്യം വിട്ട് പോകുക, അല്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ പുറത്താക്കും’, അനധികൃത കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തി എംഎന്‍എസ് 

THE CUE

അനധികൃത കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുമായി മഹാരാഷ്ട നവനിര്‍മാണ്‍ സേന. ബംഗ്ലാദേശില്‍ നിന്നുള്‍പ്പടെയുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ട് പോകണമെന്നും, അല്ലെങ്കില്‍ ഞങ്ങളുടേതായ രീതിയില്‍ പുറത്താക്കുമെന്നുമാണ് മുംബൈയിലെ പനവേലിലെ തെരുവുകളില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബംഗ്ലാദേശില്‍ നിന്നും പാക്കിസ്താനില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് എംഎന്‍എസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എംഎന്‍എസ് മേധാവി രാജ് താക്കറെയുടെയും അദ്ദേഹത്തിന്റെ മകന്‍ അമിത് താക്കറെയുടെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി ഒമ്പതിന് റാലി സംഘടിപ്പിക്കാനും മഹാരാഷ്ട നവനിര്‍മാണ്‍ സേന തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍ എന്നാണ് വിവരം. മുംബൈയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് എംഎന്‍എസ് നേതാവ് മഹേഷ് ജാദവും നേരത്തെ ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും, പക്ഷെ പാക്കിസ്താനി, ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ പിന്തുണച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളെന്നും നേരത്തെ രാജ് താക്കറെ വ്യക്തമാക്കിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT