Around us

ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി, നന്ദിയറിയിച്ച് അച്ഛന്‍

THE CUE

ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കിട്ടിയെന്ന് അച്ഛന്‍ ശിവജി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മകളെ കാണാനില്ലെന്ന് അറിയിച്ച് സഹായമഭ്യര്‍ത്ഥിച്ച വയനാട്ടിലെ ശിവജിയാണ് മകളെ കണ്ടുകിട്ടിയ വിവരം പങ്കുവച്ചത്. ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രിയില്‍ തിരിച്ച വിഷ്ണുപ്രിയ കോഴിക്കോട്ട് ട്രെയിന്‍ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ശിവജി പോലീസിനെ സമീപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവര്‍ക്കും ശിവജി നന്ദിയറിയിച്ചു.

എന്റെ മകളെ കിട്ടി പോസ്റ്റ് ഷെയര്‍ ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ എസ് ഐ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം ശിവജി

ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതെന്ന് ശിവജി പറഞ്ഞു. ചടയമംഗലം എസ് ഐ പ്രദീപ് കുമാറിനും ശിവജി നന്ദിയറിയിച്ചിട്ടുണ്ട്.

അമ്പതിനായിരത്തിലേറെ പേര്‍ ശിവജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തും, വിവിധ മാധ്യമങ്ങളും വ്യക്തികളും പോസ്റ്റുകളിലൂടെ വിവരം പങ്കുവച്ചും വിഷ്ണുപ്രിയയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT