Around us

‘കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാണ്’; വള്ളിയില്‍ ഉടക്കി നിന്നതാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ 

THE CUE

ദേവനന്ദയുടെ മൃതദേഹം ഒഴുകി വന്നതാണെന്ന് പൊലീസിന്റെ മുങ്ങല്‍ വിദഗ്ധന്‍. വള്ളിയില്‍ ഉടക്കി നിന്നതാണെന്നും തിരച്ചിലില്‍ ഏര്‍പ്പെട്ട മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലമുടി വള്ളിയില്‍ ഉടക്കികിടക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ദൂരം ഒഴുകിപ്പോകുമായിരുന്നു. രാവിലെ 7 മണിമുതലാണ് പരിശോധന ആരംഭിച്ചത്. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ താനുള്‍പ്പെടെ 4 പേരാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. നല്ല അടിയൊഴുക്കുണ്ടായിരുന്നുവെന്നും മനോജ് പറയുന്നു.

പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആ ഭാഗത്തേക്ക് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. നടപ്പാലത്തിന്റെ അടിവശം പാറക്കെട്ടുണ്ട്. എന്നാല്‍ ഒന്നരമീറ്ററോളം വിടവുണ്ട്. അതിനടിയിലൂടെയാണ് ഒഴുകി വന്നിരിക്കുന്നത്. അങ്ങനെ വന്ന് വള്ളിയില്‍ ഉടക്കിനില്‍ക്കുകയായിരുന്നു. മൃതദേഹം ഒഴുകിവന്നതായാണ് മനസ്സിലാക്കുന്നതെന്നും മനോജ് വിശദീകരിക്കുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT