Around us

കാണാതായ സിഐ നവാസിനെ തമിഴ്‌നാട്ടില്‍ ട്രെയിനില്‍ നിന്ന് കണ്ടെത്തി, കേരള പൊലീസ് കരൂരിലേക്ക് തിരിച്ചു

THE CUE

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന്് കണ്ടെത്തി. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവില്‍കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യവെയാണ് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്.സിഐ നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു.

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മൂന്ന് ദിവസം മുമ്പാണ് സിഐയെ കാണാതെയായത്.

20 അംഗ പൊലീസ് സംഘം സൈബര്‍ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ രണ്ടു ദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് സിഐയെ കണ്ടെത്തിയെന്ന വിവരം കേരള പൊലീസിന് ലഭിക്കുന്നത്.

നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം വരെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും അറിയാനായില്ല. പൊലീസ് സേനയിലെ തന്നെ ഒരു ഉദ്യോഗസ്ഥനെ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെ വല്ലാതെ കുഴക്കിയിരുന്നു.

കഠിനമായ മാനസിക പീഠനമാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സിഐ നവാസിനോട് ഉണ്ടായതെന്ന് കാണിച്ച് നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നവാസിനെ നിര്‍ബന്ധിച്ചിരുന്നു. ഓഫീസര്‍മാര്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഓഫീസറുടെ പേര് തന്നോട് പറഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

വയര്‍ലെസ് സെറ്റ് വഴി എസിപിയുമായി വാഗ്വാദം നടന്നിരുന്നു. വയര്‍ലെസ് സെറ്റ് രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തയ്യാറാകണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT