Around us

മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് 19

കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതനാകുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തേ ധനമന്ത്രി തോമസ് ഐസക്, വ്യവസായമന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റിലാണ് സുനില്‍കുമാറിന് രോഗം സ്ഥിരീകരിച്ചത്.

മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകും. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നതിനാല്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ മാത്രം നിരീക്ഷണത്തില്‍ പോയാല്‍ മതിയാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അന്‍പതാം വര്‍ഷത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു ഈ പരിപാടിയും. പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫിനും, ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT